ഗ്രാന്‍ഡ് സ്ലാം കിരീട പട്ടികയില്‍ പലതവണ പേരു വന്നെങ്കിലും ടെന്നീസിലെ ഗോള്‍ഡന്‍ സ്ലാമാണ് ഈ വര്‍ഷം സ്വിറ്റ്‌സര്‍ലണ്ടിന്‍റെ ലോക ഒന്നാം നമ്പര്‍ റോജര്‍ഫെഡററിനെയും വനിതകളിലെ ഒന്നാം നമ്പര്‍ ബല്‍ജിയം കാരി ജസ്റ്റിന്‍ ഹെനിനെയും കാത്തിരിക്കുന്നത്. ഓപ്പണ്‍ കിരീടങ്ങളോടൊപ്പം ഒളിമ്പിക്‍സും ഈ ഒന്നാം നിരക്കാരെ കാത്തിരിക്കുന്നു.
ഈ വര്‍ഷം അവസാനം വരെ ഒന്നാം സ്ഥാനത്തു തുടരുമെങ്കിലും അടുത്തവര്‍ഷം ഇരുവര്‍ക്കും പോരാട്ടത്തിന്‍റേതാണ് ഗ്രാന്‍ഡ്സ്ലാം കിരീടം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ ഒളിമ്പിക്‍സില്‍ കിരീടം നേടാനുള്ള കഠിന പ്രയത്നം ഇരുവരും നടത്തേണ്ടി വരും. ഇതുവരെ ഇത്തരമൊരു നേട്ടം മുന്‍ ഒന്നാം നമ്പര്‍ താരം സ്റ്റെഫി ഗ്രാഫിനൊപ്പം മാത്രമാണ് നില്‍ക്കുന്നത്.
ജര്‍മ്മന്‍ വനിതാ താരം 1988 ല്‍ സോളിലായിരുന്നു ഈ നേട്ടം കൈവരിച്ചത്. അതിനു ശേഷം നാല് ഒളിമ്പിക്‍സുകള്‍ വന്നു പോയെങ്കിലും ഫെഡറര്‍ക്ക് ഇത്തരമൊരു നേട്ടത്തിലേക്കു ഉയരനായില്ല. കഴിഞ്ഞ നാലു വര്‍ഷമായി നാലു ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നു കിരീടങ്ങള്‍ വീതം കണ്ടെത്തുന്ന ഫെഡറര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയിലാണ്.
അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണോടെ ഫെഡറര്‍ പുതിയ സീസണിലേക്ക് കാലെടുത്തു വയ്‌ക്കുകയാണ്. രണ്ടു ഗ്രാന്‍ഡ് സ്ലാം കിരീടം കൂടി നേടാനായാല്‍ ഫെഡറര്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പീറ്റ് സമ്പ്രാസിന്‍റെ 14 കിരീടങ്ങള്‍ക്കൊപ്പമാകും. കൂട്ടത്തില്‍ തന്നെ ഒളിമ്പിക് കിരീടം കൂടി നേടാനാകുമോ എന്നതായിരിക്കും ഫെഡററുടെ ചിന്ത.
ഫ്രഞ്ച് യു എസ് ഓപ്പണ്‍ കിരീടങ്ങള്‍ കൈയ്യിലുള്ള ഹെനിനും ദീര്‍ഘകാലമായി ഒന്നാം സ്ഥാനത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ 2008 ലെ പുതിയ സീസണില്‍ രചിക്കുന്ന വിജയ ഗാഥയ്‌ക്കൊപ്പം ഒളിമ്പിക് കിരീടം കൂടി ഉള്‍പ്പെടുത്താനാണ് ഹെനിന്‍റെ നീക്കം. എന്നാല്‍ ഒളിമ്പിക്സ് കിരീടത്തിനുള്ള പോരാട്ടത്തില്‍ വന്‍ വെല്ലുവിളികളാന് ഹെനിനു നേരിടേണ്ടത്.