ഒടുവില്‍ ഇംഗ്ലണ്ടിന് ആശ്വാസം. സ്വീഡനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് കരകയറിയത്. ഫ്രാന്‍സിനെതിരായ മത്സരത്തിലെ സമനില നല്‍കിയ ആത്‌മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് സ്വീഡനെതിരെ ഇറങ്ങിയതെന്ന് വ്യക്തം. കളിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ആധിപത്യം നേടി. എന്നാല്‍ പിന്നീട് കളി കൈയില്‍ നിന്നുപോയി എന്നും തോന്നി.
ഇരുപത്തിമൂന്നാം മിനിറ്റിലാണ് ആന്‍ഡി കരോള്‍ ഇംഗ്ലണ്ടിന് വേണ്ടി സ്വീഡന്‍റെ വല കുലുക്കിയത്. എന്നാല്‍ പിന്നീട് കണ്ടത് സ്വീഡന്‍റെ മുന്നേറ്റമായിരുന്നു. ഇടയ്ക്ക് ഇംഗ്ലണ്ടിനെ ഒരു ഗോളിന് പിന്നിലാക്കുകപോലും ചെയ്തു. അതിന് സഹായിച്ചത് ഒരു ഇംഗ്ലണ്ട് താരത്തിന്‍റെ സെല്‍ഫ് ഗോള്‍ ആയിരുന്നു എന്നതും രസകരം.
ഡാനി വെല്‍ബെക്ക് ആണ് സ്വീഡന് മേല്‍ മൂന്നാമത്തെ ആണി തറച്ചത്. അതിന് മേലെ പോകാന്‍ കൊണ്ടുപിടിച്ച് സ്വീഡന്‍ ശ്രമിച്ചതാണ്. എന്നാല്‍ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഫലം ഇംഗ്ലണ്ടിന് ജയം. സ്വീഡന്‍ യൂറോ കപ്പില്‍ നിന്ന് പുറത്ത്.