സ്റ്റട്ട്ഗാര്‍ട്ട് ഓപ്പണ്‍ ടെന്നീസില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ കിരീടം നേടി. ബലാറസിന്റെ മുന്‍നിര താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ കിരീടം നേടിയത്( 6-1, 6-4.). 2012ല്‍ ഷറപ്പോവ നേടുന്ന ആദ്യ കിരീടമാണിത്.
ഈ വര്‍ഷം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും ഇന്ത്യന്‍ വെയില്‍സ് ടൂര്‍ണമെന്റിലും ഷറപ്പോവ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. രണ്ട് ഫൈനലുകളിലും അസരങ്കയായിരുന്നു ഷറപ്പോവയുടെ എതിരാളി. അതുകൊണ്ടുതന്നെ സ്റ്റട്ട്ഗാര്‍ട്ട് കിരീടം ഷറപ്പോവയ്ക്ക് മധുരപ്രതികാരമാണ്.