ലണ്ടനില്‍ നടന്ന ഒളിമ്പിക്സ് ആയിരുന്നു 2012 കണ്ട ഏറ്റവും വലിയ കായികമാമാങ്കം. പല മഹാരഥന്മാരുടെയും ഉയര്‍ച്ചയ്ക്കും വീഴ്ചയ്ക്കും 2012 സാക്ഷ്യം വഹിച്ചു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചവരുടെ ഗണത്തില്‍പ്പെടുത്താവുന്ന രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, റിക്കി പോണ്ടിംഗ് എന്നിവര്‍ വിരമിച്ചു. ക്രിക്കറ്റ് ദൈവം സച്ചിന്‍ രാജ്യാന്തരമത്സരങ്ങളില്‍ നിന്നും വിരമിച്ചു. സൈക്ലിംഗ് ഇതിഹാസം ലാന്‍ഡ് ആംസ്‌ട്രോംഗ് ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടത് കായിക ലോകത്തിന് തീര്‍ത്താല്‍ തീരാത്ത നാണക്കേടുമായി.
ഫുട്‌ബോളില്‍ മെസ്സിയായിരുന്നു 2012ന്റെ താരം. ഇനി 2013 ആരൊക്കെ ഉയര്‍ന്നു വരും ആരൊക്കെ പുറത്താവുമൊന്നെക്കെ നമുക്ക് കാത്തിരുന്നു കാണാം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ (ജനുവരി 14-27):
മെല്‍ബോണ്‍ പാര്‍കില്‍ 101മത് എഡിഷന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നടക്കും. നൊവാക് ദ്യോക്യോവിക്, റോജര്‍ ഫെഡറര്‍, ആന്‍ഡി മുറേ, ഡേവിഡ് ഫെറെര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് (ജനുവരി 19-ഫെബ്രുവരി 10):
സൌത്ത് ആഫ്രിക്കയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റാണ് ഇത്. സാംബിയയായിരുന്നു 2012ലെ ജേതാക്കള്‍.
വനിതാ ലോകകപ്പ് ക്രിക്കറ്റ് (ജനുവരി 31- ഫെബ്രുവരി 17):
വനിതകളുടെ ഏകദിന ലോകകപ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി 17 വരെ മുംബൈയില്‍ നടക്കും. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇതു മൂന്നാംതവണയാണ് വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ (ഫെബ്രുവരി 12-മെയ് 25):
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് മത്സരങ്ങള്‍.
വേള്‍ഡ് ബേസ്ബോള്‍ ക്ലാസിക് ( മാര്‍ച്ച് 2-19), ജപ്പാന്‍, തായ്‌വാന്‍, പ്യൂര്‍ട്ടോ റിക്കോ, യു എസ് എ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍.
മാസ്റ്റേര്‍സ് ചാമ്പ്യന്‍ഷിപ്പ്( ഏപ്രില്‍ 11-14)
1934 ലാണ് മാസ്റ്റേഴ്സ് ഗോള്‍ഫ് ടൂര്‍ണമെന്റിനു തുടക്കമായത്.
കെന്റുക്കി ഡെര്‍ബി(മേയ് 4): ലൂയിസ് വില്ലി, കെന്റുക്കി, യു എസ് എന്നിവിടങ്ങളില്‍ നടക്കുന്ന വാശിയേറിയ ഹോഴ്സ് റേസിംഗ്.
ഫ്രഞ്ച് ഓപ്പണ്‍ (മെയ് 26-ജൂണ്‍ 9):
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മെയ്, ജൂണ്‍ മാസങ്ങളില്‍. സ്പെയിനിന്റെ റാഫേല്‍ നദാലാണ് നിലവിലെ പുരുഷചാമ്പ്യന്‍. റഷ്യയുടെ മരിയ ഷരപോവ നിലവിലെ വനിതാചാമ്പ്യനും.
യു എസ് ഓപ്പണ്( ജൂണ്‍ 13-16): ആര്‍ഡ്മോര്‍, പെന്‍സില്വാനിയ എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന ഗോള്‍ഫ് ടൂര്‍ണമെന്റുകള്‍ വിംബിള്‍ഡണ്‍ (ജൂണ്‍ 24-ജൂലൈ 7): റോജര്‍ ഫെഡററാണ് നിലവിലെ പുരുഷചാമ്പ്യന്‍. വനിതാചാമ്പ്യന്‍ അമേരിക്കയുടെ സെറീന വില്യംസ്.
ആഷസ് പരമ്പര ( ജൂലൈ 10-ആഗസ്ത് 25):
ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ഇംഗ്ലണ്ടിലേക്ക് ഓസ്ട്രേലിയയുടെ പര്യടനം. ഇംഗ്ലണ്ട് ടീം വര്‍ഷാവസാനം ഓസ്ട്രേലിയയിലേക്ക് തിരിച്ചും പര്യടനം നടത്തും.
ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് (ജൂലൈ 20-ആഗസ്ത് 4):
ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ, ആഗസ്ത് മാസങ്ങളിലായി സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കും. യുഎഇയിലെ ദുബായിയാണ് ആദ്യം വേദിയായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, പിന്നീട് ദുബായ് പിന്‍വാങ്ങി.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ്(10-18):
ലോക അത്ലറ്റിക്സ് മോസ്കോയില്‍. ലണ്ടന്‍ ഒളിമ്പിക്സില്‍ ദീര്‍ഘദൂരത്തില്‍ ഇരട്ടസ്വര്‍ണം നേടിയ ബ്രിട്ടന്റെ മോ ഫാറ , ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ മത്സരിക്കുന്നുണ്ട്.
യുഎസ് ഓപ്പണ്‍ (ആഗസ്ത് 26-സെപ്തംബര്‍ 8):
സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം. ബ്രിട്ടന്റെ ആന്‍ഡി മറേയാണ് നിലവിലെ പുരുഷ ചാമ്പ്യന്‍. വനിതാചാമ്പ്യന്‍ അമേരിക്കയുടെ സെറീന വില്യംസ്.