സൈന പ്രീക്വാര്‍ട്ടറില്‍; ജ്വാല - അശ്വിനി സഖ്യത്തിനും ജയം

ചൊവ്വ, 31 ജൂലൈ 2012 (10:55 IST)
PRO
PRO
ഇന്ത്യയുടെ സൈന നേഹ്‌വാള്‍ ലണ്ടന്‍ ഒളിമ്പിക്സിലെ ബാഡ്മിന്റണിന്റെ പ്രീക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. ബെലെറുസിന്റെ ലിയാന്നെ താനിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍: 21-4, 21-14.

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും ജയിച്ചു. യു ചിന്‍ ചിയെന്‍ - ഷിങ് ചെങ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ജാപ്പനീസ് സഖ്യത്തോടെ പരാജയപ്പെട്ട ജ്വാലയും അശ്വിനിയും ഒരു പരാജയം കൂടി ഏറ്റുവാങ്ങേണ്ടിവന്നാല്‍ ഒളിമ്പിക്‌സില്‍ നിന്ന് പുറത്താകുമായിരുന്നു.

വെബ്ദുനിയ വായിക്കുക