സൈന നെഹ്‌വാള്‍ ഏഴിലേക്കിറങ്ങി

വെള്ളി, 1 നവം‌ബര്‍ 2013 (10:29 IST)
PRO
ലോക ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് സ്ഥാനനഷ്ടം. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം സ്ഥാനത്താണ് സൈന.

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ നിന്നും പുറത്തായതാണ് റാങ്കിംഗില്‍ സൈനയ്ക്ക് തിരിച്ചടിയായത്.

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായ സൈന കഴിഞ്ഞ ആഴ്ച്ച റാങ്കിംഗില്‍ ആറാം സ്ഥാനത്തായിരുന്നു.

പിവി സിന്ധു റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യപത്തില്‍ ഇടംപിടിച്ചു. നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു സിന്ധു. എന്നാല്‍ പുരുഷ റാങ്കിംഗില്‍ പാരുപ്പള്ളി കശ്യപ് ഒരുസ്ഥാനം നഷ്ടപ്പെട്ട് പന്ത്രണ്ടാം സ്ഥാനത്തെത്തി.

വെബ്ദുനിയ വായിക്കുക