ദേശീയഗെയിംസില്‍ സൈക്ലിംഗില്‍ സ്വര്‍ണം കരസ്ഥമാക്കിയ താരങ്ങള്‍ ഇനി കേരളത്തിനു വേണ്ടി മത്സരിക്കില്ല.
ദേശീയഗെയിംസിലെ സുവര്‍ണ താരങ്ങളായ മഹിത മോഹനും വി രജനിയും ആണ് ഇനി മത്സരിക്കില്ലെന്ന് അറിയിച്ചത്.
സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് താരങ്ങള്‍ പറഞ്ഞു. പരിശീലനത്തിനായി അവധി നല്കുന്നില്ലെന്നും താരങ്ങള്‍ പറയുന്നു.
അതേസമയം, സൈക്ലിംഗ് 500 മീറ്റര്‍ ടൈം ട്രയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസിന് വെള്ളി. ദേശീയഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ കേരളത്തിന്റെ പുരുഷന്‍മാരും സ്വര്‍ണം കരസ്ഥമാക്കി. ഫൈനലില്‍ പുരുഷന്മാര്‍ ഉത്തര്‍പ്രദേശിനെ തോല്‍പിച്ചപ്പോള്‍ (3-2) വനിതകള്‍ കലാശപ്പോരാട്ടത്തില്‍ തെലങ്കാനയോട് തോറ്റു (2-0).