സെറീന വില്യംസ് ക്വാര്‍ട്ടറില്‍

Webdunia
ബുധന്‍, 26 മാര്‍ച്ച് 2014 (10:27 IST)
PRO
ലോക ഒന്നാം നമ്പര്‍താരം സെറീന വില്യംസ് മയാമി മാസ്റ്റേഴ്സ് ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരമായ സെറീന സ്വന്തം നാട്ടുകാരി കോകോ വാന്‍ഡേവേഗെയെ 6-3, 6- 1നാണ് തോല്‍പ്പിച്ചത്.

ക്വാര്‍ട്ടറില്‍ ഏന്‍ജലിക് കെന്‍ബറാണ് സെറീനയുടെ എതിരാളി. മുന്‍ ലോക ഒന്നാംറാങ്കുകാരി മരിയ ഷറപ്പോവ ക്രിസ്റ്റര്‍ ഫ്ളിവ്കെന്‍സിനെ 3- 6, 6- 4, 6-1ന് കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്.

പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം റാങ്ക് താരം റാഫേല്‍ നദാല്‍ മുന്നേറ്റം തുടരുന്നു. ഇന്നലെ ഉസ്‌ബക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനെ 6-1, 6-0ത്തിന് കീഴടക്കി നദാല്‍ നാലാം റൗണ്ടിലെത്തി.