സുരേഷ് കല്‍മാഡിയുടെ സ്വത്ത് എത്ര?

ശനി, 23 ഏപ്രില്‍ 2011 (09:56 IST)
PRO
PRO
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയോടു മുഴുവന്‍ സ്വത്തുവിവരങ്ങളും വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചു. അഴിമതി ആരോപണം നേരിടുന്ന കല്‍മാഡിയുടെ ബാങ്ക് അക്കൗണ്ട്, വിവിധ നിക്ഷേപങ്ങള്‍, മറ്റു സ്വത്തുക്കള്‍, വിദേശ പണ വിനിമയം എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടാണു നോട്ടീസ്.

ഈ മാസം അവസാനത്തോടെ വിശദാംശങ്ങള്‍ എല്ലാം ഹാജരാക്കണം. അല്ലാത്ത പക്ഷം വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ അറിയിച്ചു. ഗെയിംസിനു മുന്നോടിയായി ലണ്ടനില്‍ നടന്ന ക്യൂന്‍സ് ബാറ്റന്‍ റിലേ അഴിമതിയുമായി ബന്ധപ്പെട്ടാണു വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്യൂന്‍സ് ബാറ്റണ്‍ റിലേക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എഎം ഫിലിംസ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതില്‍ സുരേഷ് കല്‍മാഡി അഴിമതി നടത്തിയെന്നാണു കേസ്.

വെബ്ദുനിയ വായിക്കുക