സുബ്രതോ കപ്പില്‍ കയ്യാങ്കളി; മലയാളിറഫറിയുടെ മുഖത്തിടിച്ചു

ശനി, 29 സെപ്‌റ്റംബര്‍ 2012 (16:35 IST)
PRO
സുബ്രതോ കപ്പ് സ്കൂള്‍ ഫുട്ബോളില്‍ അഫ്ഗാനിസ്ഥാനും ഉക്രൈനുമായുള്ള ക്വാര്‍ട്ടര്‍മത്സരത്തിനിടെ കയ്യാങ്കളി. കളി നിയന്ത്രിച്ച മലയാളി റഫറി റോവനെ അഫ്ഗാനിസ്ഥാന്റെ ഷിജാജുദ്ദീന്‍ മുഖത്തടിച്ചു. ഉക്രൈന്‍താരത്തെ വീഴ്ത്തിയതിന് റഫറി ചുവപ്പുകാര്‍ഡ് വീശിയതാണ് ഷിജാജുദ്ദീനെ പ്രകോപിതനാക്കിയത്. കയ്യാങ്കളിയെത്തുടര്‍ന്ന് 15 മിനിറ്റോളം കളി നിര്‍ത്തിവച്ചു.

രണ്ടാംപകുതിയില്‍ റഫറി മൂന്നുവട്ടം ചുവപ്പുകാര്‍ഡ് കാണിച്ചു. മൂന്നാംവട്ടം കാര്‍ഡ് പുറത്തെടുത്തപ്പോഴാണ് കളി കാര്യത്തിലേക്ക് നീങ്ങിയത്. മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ച ഷിജാജുദ്ദീന്‍ ക്ഷുഭിതനായി റഫറിക്കുനേരെ ഓടിയെടുത്തു. മറ്റ് ഒഫീഷ്യലുകള്‍വന്ന് തടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും റഫറിയെ നിലത്തുവീഴ്ത്തി ഷിജാജുദ്ദീന്‍ മുഖത്തിടിച്ചു.

വെബ്ദുനിയ വായിക്കുക