സിംഗപ്പൂര്‍ ഗ്രാന്‍പ്രിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ ഒന്നാമനായി. ഈ വിജയത്തോടെ റെഡ് ബുള്‍ റെനോ ഡ്രൈവറായ വെറ്റല്‍ ഫോര്‍മുല വണ്‍ ലോക കിരീടം ഉറപ്പാക്കി.
നേരത്തെ മൂന്ന് തവണ വെറ്റല്‍ ഫോര്‍മുല വണ്‍ ലോക കിരീടം നേടിയിട്ടുണ്ട്. സീസണിലെ ഏഴാം ജയം നേടിയ വെറ്റലിന് ഇപ്പോള്‍ 60 പോയിന്റിന്റെ ലീഡുണ്ട്.