സായ് അത്‌ലറ്റിക്സില്‍ കേരളം മുന്നില്‍

വ്യാഴം, 2 ഫെബ്രുവരി 2012 (11:00 IST)
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ റീജ്യണല്‍ അത്‌ലറ്റിക്‌സിന് കാര്യവട്ടം എല്‍ എന്‍ സി പി ഇ യില്‍ തുടക്കമായി. 86 പോയന്റുകളുമായി ആദ്യ ദിവസം കേരള മേഖലയാണ് മുന്നില്‍.

കിഴക്കന്‍ മേഖലയാണ് കേരളത്തിന് പിന്നില്‍ 57 പോയന്റാണ് കിഴക്കന്‍ മേഖലയ്ക്കുള്ളത്. 36 പോയന്റുമായി തെക്കന്‍ മേഖല മൂന്നാമതാണ്.

ഇരുപതു വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ നിതിന്‍ ചന്ദ്രന്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ടിനുവും 800 മീറ്ററില്‍ കെ അപര്‍ണയും സ്വര്‍ണം നേടി.

വെബ്ദുനിയ വായിക്കുക