തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ വിജയം കൊതിച്ചെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റഷ്യയുടെ മരത് സാഫിനെ തകര്‍ത്തുവിട്ടു. വെള്ളിയാഴ്ച നടന്ന മൂന്നാം റൌണ്ട് മത്സരത്തില്‍ ഫെഡറര്‍ 6-1. 6-4, 7-6 (7-4) എന്ന സ്‌കോറിനാണ് സഫിനെ പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍ക്ക് രണ്ടാം സെറ്റില്‍ സഫിന്‍ നന്നായി പോരാടിയെങ്കിലും ഫെഡററെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങേണ്ടിവന്നു. എങ്കിലും വിജയം ഫെഡറര്‍ക്ക് തന്നെയായിരുന്നു. ഒരു മണിക്കൂര്‍ 39 മിനിറ്റ് കൊണ്ടാണ് ഫെഡറര്‍ റഷ്യന്‍ താരത്തെ കെട്ടുകെട്ടിച്ചത്.
തുടര്‍ച്ചയായി അഞ്ച് തവണ വിംബിള്‍ഡന്‍ എന്ന ബ്യോണ്‍ ബോര്‍ഗിന്‍റെ റിക്കോഡിനൊപ്പം എത്തുക എന്നതും ഫെഡററുടെ ലക്‍ഷ്യങ്ങളിലൊന്നായിട്ടുണ്ട്.