സഹതാരത്തോട് അപമര്യാദ; രണ്ട് ഷൂട്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

തിങ്കള്‍, 24 ജൂണ്‍ 2013 (09:14 IST)
PRO
ടീമംഗമായിരുന്ന വനിതാ താരത്തോട് അപമര്യാദയായി പെരുമാറിയതിന് ജര്‍മനിയിലെ സുഹൈലില്‍ നടന്ന അന്തര്‍ദ്ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത രണ്ട് ട്രാപ് ഷൂട്ട് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തു.

വനിതാ ടീമംഗത്തിന്റെ പരാതിയെത്തുടര്‍ന്ന് പ്രായ പൂര്‍ത്തിയാകാത്ത രണ്ടു താരങ്ങളെയും പുറത്താക്കിയതായി നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി രാജീവ് ഭാട്ടിയ അറിയിച്ചു.

ഇന്ത്യ രണ്ടു സ്വര്‍ണമടക്കം എട്ടു മെഡലുകള്‍ നേടിയ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഉയര്‍ന്ന റാങ്കുള്ള വനിതാ താരം ടൂര്‍ണമെന്റിനിടെ രണ്ടു ഷൂട്ടര്‍മാരും അപമര്യാദയായി പെരുമാറിയതായി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും റൈഫിള്‍ അസോസിയേഷനും നേരിട്ട് പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക