സന്തോഷ് ട്രോഫി: ജയിക്കാനായി കേരളം

വെള്ളി, 25 മെയ് 2012 (10:56 IST)
PRO
PRO
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഇന്ന് സെമിഫൈനലില്‍ കേരളം സര്‍വീസിസിനെതിരെ. ഒറിസ്സയില്‍ ഇന്ന് ആറര മുതലാണ് മത്സരം.

മഹാരാഷ്ട്രയ്ക്കെതിരെ കെ ആര്‍ കണ്ണന്‍ ഇരട്ട ഗോളുമായി മികവിലേക്കെത്തിയത് കേരളത്തിന്റെ മുന്നേറ്റ നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. 4-4-2 എന്ന പരമ്പരാഗത ശൈലിയില്‍ തന്നെയാകും കേരളം ഇന്ന് ഇറങ്ങുന്നത്. മധ്യനിരയില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായെത്തുന്ന കെ എസ് ഇ ബിയുടെ സുര്‍ജിത്താണ് ശ്രദ്ധേയതാരം.

കേരളം 2006ലാണ് അവസാനമായി സെമിഫൈനലില്‍ മത്സരിച്ചത്. 2006-ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം അവസാനമായി സെമിഫൈനലില്‍ പങ്കെടുത്തത്. 2004-ല്‍ ഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക