സന്തോഷ് ട്രോഫി: കേരളം സെമിയില്‍ കടന്നു

ബുധന്‍, 27 ഫെബ്രുവരി 2013 (10:44 IST)
PRO
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍. ഹരിയാനയുമായി നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. കേരളത്തിനു സെമിയില്‍ കടക്കാന്‍ ഹരിയാനയുമായി സമനില മാത്രം മതിയായിരുന്നു.

സെമിഫൈനലില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. തമിഴ്നാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഹാരാഷ്ട്ര സെമി ഉറപ്പിച്ചത്.

വെബ്ദുനിയ വായിക്കുക