വീണ്ടും റോണാള്‍ഡോ ടച്ച്

Webdunia
തിങ്കള്‍, 9 മാര്‍ച്ച് 2009 (11:03 IST)
കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റോണാള്‍ഡോയുടെ ആദ്യഗോള്‍. പരിക്കിന്‍റെ പിടിയിലകപ്പെട്ട് ഒരു വര്‍ഷത്തിലധികമായി വിട്ടുനിന്ന റോണാള്‍ഡോ, സ്വന്തം ക്ലബ്ബായ കോറിന്ത്യന്‍സിന് വേണ്ടി സാവോപോളോ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആണ് തിരിച്ചുവരവ് അറിയിച്ചത്.

കഴിഞ്ഞ ദിവസം അറുപത്തിയാറാം മിനുട്ടില്‍ പകരക്കാ‍രനായി റോണാള്‍ഡോയെ ഇറക്കി പരീക്ഷിച്ചിരുന്നു. മികച്ച ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അന്ന് ഗോളൊന്നും നേടാനായില്ല. റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ കോറിന്ത്യന്‍സ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എ സി മിലാന് വേണ്ടി കളിക്കവേയാണ് റൊണാള്‍ഡോയ്ക്ക് കാല്‍‌മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.