വീണ്ടും ബോള്‍ട്ട് റെക്കോര്‍ഡ്!

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2011 (10:21 IST)
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിവസം ബോള്‍ട്ട് കുതിച്ചുപാഞ്ഞപ്പോള്‍ ജമൈക്കയ്ക്ക് ലോകറെക്കോര്‍ഡ് ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 4-100റിലേയില്‍ 37.04 സെക്കന്‍ഡിലാണ് റെക്കോര്‍ഡിട്ടത്. ബോള്‍ട്ട് ആങ്കര്‍ റണ്ണറായിയാണ് ഓടിയത്.

ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 2008-ല്‍ ജമൈക്ക തന്നെ സൃഷ്ടിച്ച 37.10 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
റിലേയില്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനവും (38.20), സെന്റ്കിറ്റ്‌സ് ആന്‍ഡ് നെവിസ് മൂന്നാം സ്ഥാനവും (38.49) സ്വന്തമാക്കി.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍പട്ടികയില്‍ അമേരിക്ക ഒന്നാമതെത്തി. പന്ത്രണ്ട് സ്വര്‍ണമെഡലുകളാണ് അമേരിക്ക സ്വന്തമാക്കിയത്. എട്ട് വെള്ളിയും അഞ്ച് വെങ്കലവും അമേരിക്കയുടെ മെഡല്‍ പട്ടികയിലുണ്ട്. ഒന്‍പതു സ്വര്‍ണമുള്ള റഷ്യ( നാല് വെള്ളി, ആറ് വെങ്കലം) രണ്ടാമതും കെനിയ(ഏഴു സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലം) മൂന്നാമതുമാണ്.

വെബ്ദുനിയ വായിക്കുക