കായികക്കുതിപ്പിന്റെ ആവേശക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ലോകമൊന്നാകെ ലണ്ടനിലേക്ക് മിഴികള്‍ പായിക്കുമ്പോള്‍ ഒളിമ്പിക് പാര്‍ക്കിലെ പ്രധാന സ്റ്റേഡിയത്തിലെ കൂറ്റന്‍ ദീപപ്രഭ ജ്വലിച്ചുയരുന്നതോടെ ആവേശക്കാഴ്ചകള്‍ക്ക് ഔപചാരിക തുടക്കമാകും. ഉദ്ഘാടനരാവിന്റെ വിസ്മയക്കാഴ്ചകള്‍ പകരുന്ന ഉത്സാഹവും ആവേശവും കൌതുകവും കായികലോകത്തിന് പോരാട്ടവീര്യം പകരും.
ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ 'സ്ലംഡോഗ് മില്യനര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ഡാനി ബോയ്ല്‍ ആണ് ഒളിമ്പിക്സ് ഉദ്ഘാടനത്തിന്റെ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 1.15നാണ് ചടങ്ങുകള്‍ തുടങ്ങുക.
ലോകകായിക മാമാങ്കത്തിന്റെ വിസ്മയക്കാഴ്ചകളുടെയും മത്സരങ്ങളുടെയും റിപ്പോര്‍ട്ടുകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. ഒളിമ്പിക്സ് കൌണ്ട്ഡൌണിന്റെ ഭാഗമായി വെബ്ദുനിയ പ്രസിദ്ധീകരിച്ച പ്രത്യേകവാര്ത്തകള് വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക.