മയക്കുമരുന്നുകേസില്‍ ആരോപണവിധേയനായ ബോക്സിംഗ് താരം വിജേന്ദറില്‍നിന്ന് രക്ത, മൂത്ര സാമ്പിളുകള്‍ ശേഖരിച്ച് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി നാഡയുടെ പരിശോധന. വിജേന്ദറിന്റെ സുഹൃത്ത് രാംസിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ്ചെയ്തു.
വിജേന്ദര്‍ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തണമെന്ന് നാഡയോട് കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിജേന്ദറില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. എ
മൂന്നു മാസത്തിനിടയിലുള്ള ഹെറോയിന്‍ ഉപയോഗം മുടി പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകും. പക്ഷേ, ഹെറോയിന്‍ മത്സരകാലത്ത് മാത്രം നിരോധിക്കപ്പെട്ട മരുന്നായതിനാല്‍ മുടി പരിശോധന നടത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നാണ് നാഡയുടെ നിലപാട്.
ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് പന്ത്രണ്ടു തവണ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസിന്റെ സ്ഥിരീകരണമുണ്ടായിരുന്നു. അനൂപ് സിംഗ് കഹ്ലോണ്‍ അടക്കമുള്ള മയക്കുമരുന്നു കടത്തുകാരില്‍നിന്നാണ് ഇതു വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.
30 കോടി രൂപ വിലവരുന്ന 26 കിലോഗ്രാം ഹെറോയിന്‍ കഹ്ലോണീന്റെ ഫ്ലാറ്റിന് സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റിനു സമീപത്തുനിന്നു വിജേന്ദറിന്റെ ഭാര്യയുടെ വാഹനം കണ്ടതിനേത്തുടര്‍ന്ന് സംഭവത്തില്‍ വിജേന്ദറിനും പങ്കുണ്ടെന്ന സംശയം ഉയരുകയായിരുന്നു.