വിംബിള്‍ഡണ്‍ റോയല്‍ ബോക്സില്‍ സച്ചിനെത്തി

ശനി, 7 ജൂലൈ 2012 (11:25 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്ട്രേലിയന്‍ പോപ് താരം കൈലി മിനോഗും വിംബിള്‍ഡണ്‍ റോയല്‍ ബോക്സിലെത്തി. വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ റോഗര്‍ ഫെഡറും നോവക്ക് ജോക്കോവിച്ചും തമ്മിലുള്ള ഇതിഹാസ പോരാട്ടം കാണാനാണ് ഇവര്‍ എത്തിയത്.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സച്ചിന്‍ ഭാര്യ അഞ്ജലിയോടൊപ്പമാണ് റോയല്‍ ബോക്സില്‍ എത്തിയത്. കഴിഞ്ഞ കുറേ വര്‍ഷമായി സച്ചിന്‍ വിംബിള്‍ഡണില്‍ സ്ഥിരം സാന്നിധ്യമാണ്‌.

കാമുകന്‍ ആന്ദ്രെ വാന്‍കോസിനൊപ്പമാണ്‌ കൈലി എത്തിയത്. ഇവരെക്കൂടാതെ റോയല്‍ ബോക്സില്‍ മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍മാരായ റോഡ്‌ ലവര്‍, ഗോരന്‍ ഇവാനോസേവിച്ച്‌, മാനുവല്‍ സ്റ്റാനാ എന്നിവരും ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക