വാതുവയ്പ്പില്‍ ചെന്നൈയിലെ ഹോട്ടല്‍ വ്യവസായിക്കും പങ്കെന്ന് മെയ്യപ്പനും വിന്ദുവും

തിങ്കള്‍, 27 മെയ് 2013 (11:33 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐപി‌എല്‍ ഒത്തുകളിയില്‍ പുതിയ വഴിത്തിരിവ്.
വാതുവയ്പ്പില്‍ ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും ഉള്‍പ്പെട്ടിട്ടുള്ളതായി ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും വിന്ദു ധാരാ സിംഗും വെളിപ്പെടുത്തിയതോടെയാണിത്. എന്നാല്‍ ഹോട്ടല്‍ വ്യവസായി ആര് എന്നതിനെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വാതുവയ്പ്പിലേക്ക് തന്നെ നയിച്ചത് വിന്ദുവാണെന്ന് മെയ്യപ്പന്‍ പൊലീസിന് മൊഴി നല്‍കി. ഒരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. ടെലിഫോണ്‍ സംഭാഷണങ്ങള്‍ സ്ഥിരീകരിക്കാന്‍ ഇവരുടെ ശബ്ദസാമ്പിളുകളും ശേഖരിക്കും.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമും മെയ്യപ്പനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിര്‍ണ്ണായക രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക