2010ല്‍ നടക്കുന്ന പന്ത്രണ്ടാമത് വനിത ലോകകപ്പ് ഹോക്കി ടൂര്‍ണ്ണമെന്‍റിന് അര്‍ജന്‍റീന ആഥിത്യം വഹിക്കും. അര്‍ജന്‍റീനിയന്‍ സിറ്റിയായ റൊസാരിയോയിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക.
ടൂര്‍ണ്ണമെന്‍റിന്‍റെ ഔദ്യോഗിക സംഘാടകരയി അര്‍ജന്‍റീന ഹോക്കി ഫെഡറേഷനെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ നിയമിച്ചു. റൊസാരിയോയില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനുള്ള കരാറില്‍ സിറ്റി മേയര്‍ മിഗുല്‍ ലിഫ്ഷിറ്റ്സും അര്‍ജന്‍റീന ഫെഡറേഷനും ഒപ്പ് വച്ചിട്ടുണ്ട്.
ടൂര്‍ണ്ണമെന്‍റിനാവശ്യമായ എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് പ്രാദേശിക ഭരണകൂടം ഉറപ്പ് നല്‍കി. 2010 ഓഗസ്റ്റ് 30 മുതല്‍ സപ്റ്റംബര്‍ 10 വരെയാണ് മല്‍സരങ്ങള്‍ നടക്കുക.