ഈ വര്‍ഷം ജൂണില്‍ ലോകകപ്പ് മത്സരം നടക്കാനിരിക്കുന ബ്രസീലിലെ ബെലേ ഹൊറിസോണ്ടെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു വീണു.
കനത്ത കാറ്റിലും മഴയിലും സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലുള്ള മൂന്ന് ഇരുമ്പ് പ്ലേറ്റുകള്‍ പിച്ചിലേക്ക് അടര്‍ന്ന് വീഴുകയായിരുന്നു.പ്രാദേശിക ക്ലബ്ബുകളായ ക്രുസെയ്റോയും മിനാസ് ഫുട്ബോളും തമ്മിലുള്ള മത്സരം ആരംഭിയ്ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.