ലോകകപ്പ് വിജയിയെ കാത്തിരിക്കുന്നത് 216 കോടി രൂപയുടെ സമ്മാനം

ശനി, 7 ഡിസം‌ബര്‍ 2013 (16:13 IST)
PRO
PRO
2014 ബ്രസീല്‍ ലോകകപ്പ് വിജയിയെ കാത്തിരിക്കുന്നത് ഉദ്ദേശം 216 കോടി രൂപയുടെ സമ്മാനം (35 മില്യണ്‍ ഡോളര്‍). 2000ത്തില്‍ സ്‌പെയിന്‍ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനേക്കാള്‍ 17 ശതമാനമാണ് സമ്മാനത്തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് 154 കോടി രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 136 കോടി രൂപയുമാണ് സമ്മാനത്തുക. നാലാം സ്ഥാനക്കാര്‍ക്ക് 123 കോടി രൂപയും പ്രതിഫലമുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 10 കോടിയോളം രൂപ വീതം ഫിഫ നല്‍കും. ലോകകപ്പിനായി ടീമുകളെ തയ്യാറാക്കാനാണ് ഈ തുക നല്‍കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകള്‍ സ്വന്തം കളിക്കാരെ വിട്ടുതരുന്നതിനെത്തുടര്‍ന്ന് അവര്‍ക്ക് നഷ്ടപരിഹാരത്തുകയായി 432 കോടി രൂപയാണ് ഫിഫ മാറ്റിവെച്ചിരിക്കുന്നത്. ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആതിഥേയരായ ബ്രസീലിന് പൈതൃകസ്വത്തെന്ന നിലയില്‍ 617 കോടി രൂപയും ലഭിക്കും.

വെബ്ദുനിയ വായിക്കുക