ലോകകപ്പ് യോഗ്യത റൌണ്ട്; ശക്തന്മാരുടെ ഇടയില്‍ ഇന്ത്യ
ചൊവ്വ, 14 ഏപ്രില്‍ 2015 (17:58 IST)
അടുത്ത ഫിഫ ലോകകപ്പിനുള്ള യോഗ്യത റൌണ്ടില്‍ ഇന്ത്യ കരുത്തന്മാരുടെ ഇടയില്‍. ഇറാനും ഒമാനും ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പില്‍ ആണ് ഇന്ത്യയും. തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവരാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകളെ തെരഞ്ഞെടുത്തത്.
ഏഷ്യയില്‍ നിന്ന് ആകെ 40 ടീമുകളാണ് ലോകകപ്പ് യോഗ്യത റൌണ്ടില്‍ കളിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 11ന് ആരംഭിക്കുന്ന യോഗ്യത മത്സരങ്ങള്‍ 2016 മാര്‍ച്ച് 29ന് അവസാനിക്കും. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക.
രണ്ടാംഘട്ട യോഗ്യതാ റൗണ്ടില്‍ നിന്ന് എട്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരും മികച്ച നാല് റണ്ണേഴ്‌സ് അപ്പും ഉള്‍പ്പെടെ 12 ടീമുകളാകും അവസാനഘട്ട യോഗ്യതാ റൗണ്ടില്‍ മത്സരിക്കുക. ഇതില്‍ നിന്ന് നാലോ അഞ്ചോ ടീമുകള്‍ ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടും. 2018ല്‍ റഷ്യയിലാണ് അടുത്ത ലോകകപ്പ് നടക്കുന്നത്.
ലോകകപ്പ് യോഗ്യത രണ്ടാംറൗണ്ട് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: യു എ ഇ, സൗദി അറേബ്യ, പലസ്തീന്‍, ഈസ്റ്റ് ടൈമര്‍, മലേഷ്യ
ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ജോര്‍ദാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ബംഗ്ലാദേശ്
ഗ്രൂപ്പ് സി: ചൈന, ഖത്തര്‍, മാലിദ്വീപ്, ഭൂട്ടാന്‍, ഹോംഗ്‌കോംഗ്
ഗ്രൂപ്പ് ഡി: ഇറാന്‍, ഒമാന്‍, ഇന്ത്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം
ഗ്രൂപ്പ് ഇ: ജപ്പാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, സിംഗപ്പൂര്‍, കമ്പോഡിയ
ഗ്രൂപ്പ് എഫ്: ഇറാഖ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ചൈനീസ് തായ്‌പേയ്