പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനമെന്നത് ലിവര്‍പൂള്‍ ക്ലബിന് ഒട്ടും യോജിച്ചതല്ലെന്ന് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്. ഇതിലും മികച്ച സ്ഥാനങ്ങളില്‍ ക്ലബ് എത്തേണ്ടതാണെന്നും സ്റ്റീവന്‍ പറഞ്ഞു.
പുതിയ കോച്ച് കെന്നി ഡാല്‍ഗിഷിന്റെ പരിശീലനത്തില്‍ ക്ലബിന് മുന്നേറാന്‍ കഴിയും. പരിശീലന രീതികള്‍ തീര്‍ത്തും വ്യത്യസ്തമാകും. പുതിയ കോച്ചിന് പുതിയ ആശയങ്ങളും പുതിയ രീതികളും ഉണ്ടാകും. അത് ടീമിന് ഗുണം ചെയ്യും- സ്റ്റീവന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ഫുള്‍ഹാമിനെ പരാജയപ്പെടുത്തിയിരുന്നു. ഫുള്‍ഹാമിന്റെ ജോണ്‍ പാന്സ്റ്റിലിന്റെ സെല്‍ഫ് ഗോളാണ് ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത്.