ലണ്ടനില്‍ തോറ്റെങ്കിലും ഗൂഗിളില്‍ വിജേന്ദര്‍ തന്നെ ഒന്നാമന്‍!
ചൊവ്വ, 7 ഓഗസ്റ്റ് 2012 (11:12 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിലെ പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗം മിഡില്‍വെയ്റ്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗ് പുറത്ത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിജേന്ദര്‍ മുന്‍ ലോകചാമ്പ്യന്‍ ഉസ്ബക്കിസ്താന്റെ അബ്ബോസ് അറ്റോയേവിനോടാണ് തോറ്റത്.
സ്‌കോര്‍: 13-17. ബെയ്ജിംഗ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ വിജേന്ദര്‍ ഇത്തവണ ലണ്ടനിലെ ഇടിക്കൂട്ടില്‍ എത്തിയപ്പോള്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഈ സമ്മര്‍ദ്ദം തന്നെയാണ് വിജേന്ദറിന് വിനയായത് എന്ന് കരുതപ്പെടുന്നു.
ലണ്ടന്‍ ഒളിമ്പിക്സില്‍ നിന്ന് പുറത്തായെങ്കിലും വിജേന്ദറിന്റെ താരത്തിളക്കം മങ്ങുന്നില്ല. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ അത്‌ലറ്റ് വിജേന്ദര്‍ ആണെന്നാണ് ഗൂളിള്‍ പഠനം തെളിയിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ട പേര് വിജേന്ദറിന്റേതായിരുന്നു. ഡല്‍ഹിക്കാര്‍ക്കാണ് വിജേന്ദറിനെക്കുറിച്ച് അറിയാന്‍ കൂടുതല്‍ താല്പര്യം. തൊട്ടുപിന്നില്‍ കര്‍ണാടകയും പശ്ചിമ ബംഗാളും ഉണ്ട്. ഗഗന്‍ നരംഗ്, വിജയ് കുമാര്‍, സൈനാ നേഹ്‌വാള്‍ എന്നീ ഇന്ത്യന്‍ താരങ്ങളാണ് ഒളിമ്പിക്സിന്റെ ആദ്യ ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്.