റോണോ റയലിനായി വലയനക്കി

ബുധന്‍, 29 ജൂലൈ 2009 (15:09 IST)
PRO
PRO
ഒടുവില്‍ റൊണാള്‍ഡോ റയലിനായി വലയനക്കി. പീസ് കപ്പ് സെമിഫൈനലില്‍ എല്‍ ഡി യു ക്വിറ്റോയ്ക്കെതിരായ മത്സരത്തില്‍ സ്പോട്ട് കിക്കില്‍ നിന്നായിരുന്നു റയലിനു വേണ്ടിയുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കന്നി ഗോള്‍. മത്സരത്തില്‍ റയല്‍ 4-2ന് ജയിച്ചു.

എസ്റ്റെബന്‍ ഗ്രെനേറൊ, മെറ്റ്ഷീല്ല്ഡര്‍, ആ‍ല്‍‌വാരൊ നെഗ്രെഡോ എന്നിവരായിരുന്നു റയലിന്‍റെ മറ്റ് സ്കോറര്‍മാര്‍. ഈ സീസണില്‍ റയല്‍ കരാറാക്കിയ ബ്രസിലിയന്‍ സൂപ്പര്‍താരം കക്കയെക്കൂടാതെയാണ് റയല്‍ ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ റയലിന്‍റെ വിഖ്യാത നിരയ്ക്കായില്ല.

എന്നാല്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനുറ്റിനുള്ളില്‍ തന്നെ റോണോ റയലിനായി പെനല്‍‌റ്റി നേടിക്കോടുത്തു. റോണോയെ പെനല്‍റ്റി ഏരിയയില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് റോണോ തന്നെ വലയിലെത്തിച്ചു.

റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ റൊണാള്‍ഡോ റയലിനുവേണ്ടി ഇറങ്ങിയ ആദ്യ രണ്ട് കളികളിലും നിറം മങ്ങിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

വെബ്ദുനിയ വായിക്കുക