റോജര്‍ ഫെഡറര്‍ രണ്ടാം റൌണ്ടില്‍

വ്യാഴം, 29 ഓഗസ്റ്റ് 2013 (16:25 IST)
PRO
PRO
യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡറര്‍ രണ്ടാം റൌണ്ടില്‍ കടന്നു. സ്ലൊവേനിയയുടെ ഗ്രെഗ സെംലിജയെയാണ് ആദ്യ റൗണ്ടില്‍ ഫെഡറര്‍ പരാജയപ്പെടുത്തിയത്. നേരത്തെ മഴ മൂലം ഫെഡറര്‍-സെംലിജ മത്സരം മാറ്റി വച്ചിരുന്നു.

ലോക ഏഴാം നമ്പര്‍ താരമായ ഫെഡററും അറുപത്തി രണ്ടാം റാങ്കുകാരനായ ഗ്രെഗ സെംലിജയും തമ്മിലുള്ള പോരാട്ടം ഒന്നര മണിക്കൂര്‍ നീണ്ടീരുന്നു. വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ആറാം സീഡുമായ കരോളിന്‍ വൊസ്‌നിയക്കിയും പെട്രോ കിറ്റോവയും രണ്ടാം റൗണ്ടില്‍ കടന്നു.

ചൈനയുടെ യിങ് യിങ്ഡ ഡുവാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വൊസ്‌നിയക്കി തോല്‍പ്പിച്ചത്. ജപ്പാന്റെ മിസാക്കി ഡോയിയെ പരാജയപ്പെടുത്തിയാണ് ഏഴാം സീഡ് ക്വിറ്റോവ രണ്ടാം റൗണ്ടില്‍ കടന്നത്.

സ്കോര്‍-

ഫെഡറര്‍-സെംലിജ: 6-2, 6-3, 7-5

വെബ്ദുനിയ വായിക്കുക