റൊണാള്‍ഡോയിലൂടെ റയാല്‍ ക്വാര്‍ട്ടറില്‍

ബുധന്‍, 6 മാര്‍ച്ച് 2013 (10:29 IST)
PRO
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ഓള്‍ഡ് ട്രഫോര്‍ഡ് മൈതാനത്തു നടന്ന രണ്ടാം പാദ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ റയല്‍ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ജയം. ആദ്യ പാദ പ്രീ-ക്വാര്‍ട്ടര്‍ സമനിലയിലായിരുന്നു.

നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. അറുപത്തിയാറാം മിനിറ്റില്‍ ലൂക്ക മൊഡ്രിക് ഗോള്‍ മടക്കി. അറുപത്തിയൊമ്പതാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക