ലോക റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട്. ബഹാമസില്‍ അടുത്ത മാസം നടക്കുന്ന ലോക ഇന്‍ഡോര്‍ റിലേയില്‍ പങ്കെടുക്കുമെന്ന് ബോള്‍ട്ട് അറിയിച്ചു.
ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സൃഷ്‌ടിച്ച ലോക റെക്കോഡുകള്‍ തകര്‍ത്തെറിയുമെന്നാണ് ട്രാക്കിലെ മിന്നല്‍ താരം പറയുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ബെര്‍ലിനില്‍ 100 മീറ്ററിലും (9.59 സെക്കന്‍ഡ്) 200 മീറ്ററിലും (19.19 സെക്കന്‍ഡ്) ബോള്‍ട്ട് ലോക റെക്കോഡിട്ടിരുന്നു. 4-200 മീറ്റര്‍ റിലേയില്‍ റെക്കോഡിടുകയാണു ജമൈക്കന്‍ ടീമിന്റെ അടുത്ത ലക്ഷ്യം.
100, 200 മീറ്ററുകളില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച റെക്കോഡ് തിരുത്താനാകുമെന്ന് പറഞ്ഞത് കോച്ച് ഗ്ലെന്‍ മില്‍സാണ്. ബോള്‍ട്ടിന് പരുക്കേറ്റന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരുക്കു ഗുരുതരമല്ലെന്നാണ് ബോള്‍ട്ട് അറിയിച്ചു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടുന്ന ആദ്യ താരാമാകാന്‍ ബോള്‍ട്ടിനായി.