ലോകകപ്പില്‍ ‘വെയ്ന്‍’ റൂണി ആയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അതൊന്നും വലിയ വിഷയമല്ല. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് മാഞ്ചസ്റ്ററിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് റൂണിയുടെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്ലബ്ബ് ഉടമകള്‍. പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് റൂണിയ്ക്ക് 36.4 മില്യണ്‍ പൌണ്ടിന്‍റെ വാഗ്ദാനമാണ് മാഞ്ചസ്റ്റര്‍ നല്‍കാനൊരുങ്ങുന്നത്.
ക്രിസ്റ്റിയാനൊ റൊണാള്‍ഡോയ്ക്ക് പിന്നാലെ റൂണിയും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാഞ്ചസ്റ്ററിന്‍റെ റെക്കോര്‍ഡ് വാഗ്ദാനം. മാഞ്ചസ്റ്ററിന്‍റെ ചരിത്രത്തില്‍ ഒരു കളിക്കാരന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. പുതിയ കരാര്‍ നിലവില്‍ വന്നാല്‍ 1,40000 പൌണ്ട് ആയിരിക്കും റൂണിയുടെ പ്രതിവാര ശമ്പളം.
ലോകകപ്പിലെ മോശം പ്രകടനം ഈ സീസണില്‍ റൂണിയുടെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍റെ അഭിപ്രായം. ഈ സീസണില്‍ കരാറിലായ മെക്സിക്കോയുടെ ജാവിയര്‍ ഹെര്‍ണാണ്ടസ് മൂന്നേറ്റനിരയില്‍ റൂണിയ്ക്ക് പറ്റിയ പങ്കാളിയായിരിക്കുമെന്നും ഫെര്‍ഗി പറഞ്ഞു.