ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളിലെ ഏറ്റവും വലിയ സമ്പനന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെയ്ന്‍ റൂണിയെന്ന് റിപ്പോര്‍ട്ട്. സണ്‍ഡേ ടൈം റിപ്പോര്‍ട്ടിലാണ് 425 കോടി രൂപയുടെ ആസ്തി വെയ്ന്‍ റൂണിക്കുണ്ടെന്ന് വെളിപ്പെടുത്തിയത്.
റൂണിയുടെ തന്നെ ടീമംഗമായ റിയോ ഫെര്‍ഡിനാന്റ് 350 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.
സ്റ്റോക്ക് സിറ്റി സ്ട്രൈക്കറായ 316 കോടി ആസ്തിയുള്ള സ്‌മൈക്കല്‍ ഓവനാണ് മൂന്നാമത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയന്‍ ഗിഗ്‌സും ചെല്‍സിയുടെ ഫ്രാങ്ക് ലാംപാര്‍ഡും 283 കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്.