റാഫേല്‍ നദാലും വിക്‌ടോറിയ അസരങ്കെയും സെമിയില്‍

വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (17:01 IST)
PRO
PRO
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാലും വിക്‌ടോറിയ അസരങ്കെയും സെമി ഫൈനലില്‍ കടന്നു. സ്വന്തം നാട്ടുകാരനായ ടോമി റോബ്രഡോയെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ എത്തിയത്.

സെമിയില്‍ നദാലിന്റെ എതിരാളി ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌ക്വിറ്റാണ്. ഡേവിഡ് ഫെററെ പരാജയപ്പെടുത്തിയാണ് ഗ്വാസ്‌ക്വിറ്റ് സെമിയില്‍ എത്തിയത്. ഫ്‌ളാവിയ പെന്നറ്റയാണ് സെമിയില്‍ വിക്ടോറിയ അസരങ്കെയുടെ എതിരാളി.

പുരുഷ വിഭാഗം ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്, സ്‌റ്റെപാനക് സഖ്യം ഇന്നിറങ്ങും. യുഎസിന്റെ ബ്രയാന്‍ സഹോദരന്മാരാണ് പേസ് സഖ്യത്തിന്റെ എതിരാളികള്‍.

മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ് ചൈനയുടെ നാ ലീയെ നേരിടും.

വെബ്ദുനിയ വായിക്കുക