റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ കിരീടം

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (10:07 IST)
PRO
PRO
റാഫേല്‍ നദാല്‍ ലോക ഒന്നാം നമ്പര്‍താരമായ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ കിരീടം ചൂടി. ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് സ്‌റ്റേഡിയത്തില്‍ മൂന്ന് മണിക്കൂറും ഇരുപത്തിയൊന്ന് മിനിറ്റും നീണ്ടുനിന്ന നദാലിന്റെയും ദ്യോക്കോവിച്ചിന്റെയും വാശിയേറിയ പോരാട്ടം ആരാധകര്‍ക്ക് അവിസ്മരണിയമായി.

ആദ്യ സെറ്റില്‍ നദാല്‍ മേധാവിത്വം നേടിയപ്പോള്‍ രണ്ടാം സെറ്റ് ദ്യോക്കോവിച്ചാനായിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്നും നാലും സെറ്റുകളില്‍ ദ്യോക്കോവിച്ചിനെ അടിയറവ് പറയിച്ച് നദാല്‍ തന്റെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നേടി.

നദാലും ദ്യോക്കോവിച്ചും 36 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 21 തവണയും നദാലിനായിരുന്നു ജയം. കടുത്ത പോരാട്ടമായിരുന്നു ലോക ഒന്നാം നമ്പര്‍ താരവും രണ്ടാം നമ്പര്‍ താരവും തമ്മില്‍ നടന്നത്.

ഈ കിരീട നേട്ടത്തോടെ 13 ഗ്രാന്‍സ്ലാം കിരീടമായി നദാലിന്. 17 ഗ്രാന്‍സ്ലാം കിരീട നേടിയിട്ടുളള റോജര്‍ ഫെഡററും 14 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുളള പീറ്റ് സാംപ്രാസുമാണ് നദാലിന് മുന്നിലുളളത്.

വെബ്ദുനിയ വായിക്കുക