സോണി ഐറിക്‍സണ്‍ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍, അമേരിക്കന്‍ താരം ജയിംസ് ബ്ലാക്ക്, ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് ബെര്‍ഡിക്ക്, പോള്‍ ഹെന്‍റി മാത്യൂ എന്നിവര്‍ മുന്നോട്ട് കടന്നു. ഇതുവരെ വിജയമൊന്നുമില്ലാത്ത നദാല്‍ ഈ സീസണില്‍ നദാല്‍ ആദ്യ കിരീടം തേടുകയാണ്.
റാഫേല്‍ നദാല്‍ ജര്‍മ്മനിയുടെ നിക്കോളാസ് കൈഫറെ 6-2, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഈ വിജയത്തില്‍ താന്‍ സന്തോഷവാനാണെന്നും കിരീടം നേടുക കൂടുതല്‍ ദുഷ്ക്കരമാണെന്നും നദാല്‍ വ്യക്തമാക്കി. സ്പാനിഷ് വെറ്ററന്‍ കാര്‍ലോസ് മോയയെ കീഴടക്കിയ ഫ്രാന്‍സിന്‍റെ പോള്‍ ഹെന്‍റി മാത്യുവാണ് നദാലിന്‍റെ അടുത്ത എതിരാളി.
ഒമ്പതാം സീഡ് ജയിംസ് ബ്ലാക്കിന്‍റെ ജയം ഫ്രഞ്ച് വെറ്ററനായ ഫാബ്രിക് സന്തോറോയ്‌ക്ക് എതിരെയായിരുന്നു അമേരിക്കന്‍ താരമായ ബ്ലാക്കിന്‍റെ ജയം. 6-3, 6-7, 6-4 എന്നതാണ് ബ്ലാക്കിന്‍റെ വിജയത്തിനു നിദാനമായ സ്കോര്‍. അര്‍ജന്‍റീനയുടെ യുവാന്‍ കാര്‍ലോസ് ഫെരേരോയെ ചെക്ക് താരമായ തോമസ് ബെര്‍ഡിക്ക് വീഴ്ത്തി. 6-1, 6-3 ആയിരുന്നു സ്കോര്‍.
ഗ്വില്ലര്‍മോ കാനാസ്, ദിമിത്രി തുര്‍സ്‌നീവ്, ഇഗോര്‍ ആന്ദ്രീവ്, സ്റ്റെഫാനെക്ക് തുടങ്ങിയവരാണ് വിജയം നേടിയ മറ്റ് താരങ്ങള്‍. കാനാസ് ഫെര്‍ണാണ്ടോ ഗോണ്‍സാലസിനെ 7-6, 7-6 നു പരാജയപ്പെടുത്തി. റെഡാക്ക് സ്റ്റെഫാനെക്ക് 6-3, 7-6 നു സേവ്യര്‍ മലീസയ്‌ക്ക് എതിരെയാണ് വിജയം കണ്ടെത്തിയത്. കെവിന്‍ ആന്‍ഡെഴ്‌സണെ 6-4, 6-7, 6-4 എന്ന സ്കോറിന് ഇഗോര്‍ അന്ദ്രീവ് പരാജയപ്പെടുത്തി. ദിമിത്രി തുര്‍സനോവ് ഫെലിസിയാനോ ലോപസിനു മേലായിരുന്നു വിജയം കണ്ടെത്തിയത്.