റയല്‍ - ബാഴ്സ പോരാട്ടം ശനിയാഴ്ച

Webdunia
വെള്ളി, 20 ഏപ്രില്‍ 2012 (16:23 IST)
PRO
സ്പാനിഷ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ ശനിയാഴ്ച റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രിസ്‌ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പോകുന്നത്.

സ്‌പാനിഷ്‌ ലീഗ് കിരീടത്തില്‍ ആര് മുത്തമിടും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാവും ഈ മത്സരം എന്നതിനാല്‍ ആകാംക്ഷ ഏറുകയാണ്. സ്‌പാനിഷ്‌ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാര്‍ ബാഴ്‌സയാണ്. ഈ സീസണില്‍ റയലും ബാഴ്സയും ഇത് ആറാം തവണയാണ് ഏറ്റുമുട്ടുന്നത്.

ലാലിഗ മത്സരങ്ങളില്‍ ക്രിസ്‌ത്യാനോയും മെസ്സിയും 41 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ലാലിഗയിലെ ആദ്യ പാദ മല്‍സരത്തില്‍ റയല്‍ ബാഴ്‌സയോട് തോല്‍‌വി ഏറ്റുവാങ്ങിയിരുന്നു.

ആദ്യപാദ സെമിയില്‍ റയലിന് പിന്നാലെ ബാഴ്‌സയും തോല്‍‌വി ഏറ്റുവാങ്ങിയതോടെ ഇരു ടീമുകളും കുരുക്കിലായിരിക്കുകയാണ്. എന്തായാലും രണ്ട് ടീമുകള്‍ക്കും രണ്ടാംപാദത്തില്‍ ജയം അനിവാര്യമാണ്.