യുവാന്‍ മാട്ട ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വേണ്ടി കളിക്കും

ചൊവ്വ, 28 ജനുവരി 2014 (12:25 IST)
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയുടെ സ്പാനിഷ് താരം യുവാന്‍ മാട്ടയെ ടീമിലെടുത്തു. 375 കോടി രൂപയ്ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയില്‍ നിന്ന് മാട്ടയെ സ്വന്തമാക്കിയത്.

ചൊവ്വാഴ്ച കാര്‍ഡിഫ് സിറ്റിയുമായുള്ള മാഞ്ചസ്റ്ററിന്റെ മത്സരത്തിന് മാട്ട ഇറങ്ങും. പ്രീമിയര്‍ ലീഗില്‍ 22 റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 51 പോയന്റുമായി ആഴ്‌സനല്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്.

മുന്‍ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 50 പോയന്റുമായി ആഴ്‌സനലിന് തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് 49 പോയന്റുണ്ട്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ 37 പോയന്റുമായി ഏഴാം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക