യുഎസ് ഓപ്പണ്‍ ടെന്നീസ്: സോംദേവ് ദേവ്‌വര്‍മ്മന്‍ രണ്ടാം റൗണ്ടില്‍
വെള്ളി, 30 ഓഗസ്റ്റ് 2013 (09:58 IST)
PTI
PTI
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സോംദേവ് ദേവ്‌വര്‍മ്മന്‍ രണ്ടാം റൗണ്ടില്‍ കടന്നു. സ്ലോവോക്യയുടെ ലൂക്കാസ് ലാക്കോയെ പരാജയപ്പെടുത്തിയാണ് സോംദേവ് രണ്ടാം റൗണ്ടില്‍ എത്തിയത്.
അഞ്ച് സെറ്റ് നീണ്ട് നിന്ന മത്സരത്തില്‍ കടുത്ത പോരാട്ടമായിരുന്നു ഇരുവരും നടത്തിയത്. രണ്ടാം റൌണ്ടില്‍ കടന്നതില്‍ സോംദേവ് സന്തോഷം പ്രകടിപ്പിച്ചു. മഴമൂലം എട്ട് മണിക്കൂറാണ് മത്സരം വൈകിയത്.
മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ ഫ്രഞ്ച് താരം മിച്ചല്‍ ലിയോഡ്രയെ തോല്‍പ്പിച്ചു. നേരിട്ടുളള സെറ്റുകളിലായിരുന്നു മുറെയുടെ വിജയം.