മെസിക്ക് റെക്കോര്‍ഡ് നേട്ടം

ചൊവ്വ, 5 ഫെബ്രുവരി 2013 (16:59 IST)
PRO
തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരത്തിലും ഗോള്‍ നേടി മെസിക്ക് ലാലിഗയില്‍ പുതിയ റെക്കോര്‍ഡ്.വലന്‍സിയയ്‌ക്കെതിരായ മത്സരത്തിലാണ് മെസിയുടെ റെക്കോര്‍ഡ് നേട്ടം. മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും മെസിയുടെ ഗോളിലായിരുന്നു പിന്നിലായ ശേഷം ബാഴ്‌സ തിരിച്ചുവന്നത്.

ആദ്യപകുതിയുടെ മുപ്പത്തിയെട്ടാം മിനിറ്റില്‍ വലന്‍സിയയാണ് ആദ്യഗോള്‍ നേടിയത്. വലന്‍സിയയുടെ സോര്‍ഡാസിന്റെ ക്രോസ് ബാഴ്‌സയുടെ പ്രതിരോധനിരയിലെ ജെറാര്‍ഡ് പിക്വെ ഹെഡ് ചെയ്ത് അകറ്റിയെങ്കിലും പന്ത് ലഭിച്ച വലന്‍സിയയുടെ എവര്‍ ബാങ്കെ ബാഴ്‌സയുടെ വല ചലിപ്പിച്ചു.

പെനാല്‍ട്ടി കൃത്യമായി വലന്‍സിയയുടെ വലയിലെത്തിച്ച് ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക