മറഡോണ വന്നു, ഇനി മെസിയുടെ ഊഴം!

വെള്ളി, 26 ഒക്‌ടോബര്‍ 2012 (11:10 IST)
PRO
PRO
കേരളത്തില്‍ മറഡോണ വന്നിറങ്ങിയതിന്റെ ആരവങ്ങള്‍ നിലയ്ക്കും മുന്‍പ് ഫുട്ബോള്‍ പ്രേമികള്‍ക്ക് മറ്റൊരു ചൂടന്‍വാര്‍ത്ത. ഫുട്ബോള്‍ രാജകുമാരന്‍ ലയണല്‍ മെസിയും കേരളത്തിലേക്ക് ഉടന്‍ പറന്നെത്തുന്നു. മലബാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മെസി എത്തുന്നത്.

പക്ഷേ മെസി വരും എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും മലബാറിലെ ഏത് ടൌണില്‍ എത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറത്തോ കണ്ണൂരൊ മെസി എത്തും എന്ന പ്രാഥമിക അറിവ് മാ‍ത്രമെ എല്ലാവര്‍ക്കും ഉള്ളു.

അടുത്തമാസത്തോടെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മെസിയെ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. കണ്ണൂരില്‍ മെസി എത്തണെയെന്നാണ് മറഡോണയെ കണ്ട് കോരിത്തരിച്ച കണ്ണൂര്‍ ജനതയുടെ പ്രാര്‍ഥന.

വെബ്ദുനിയ വായിക്കുക