രഞ്ജിനിയുടെ പ്രശസ്തി അര്‍ജന്റീന വരെ എത്തിയിരിക്കുന്നു. മറഡോണ കടല്‍ കടന്ന് കണ്ണൂരില്‍ എത്തിയത് വെറുതെയായില്ല. സ്പാനിഷ് പത്രങ്ങളും വെബ്സൈറ്റുകളും മാധ്യമങ്ങളും മറഡോണയ്ക്ക് സൌജന്യമായി പുതിയൊരു കാമുകിയെ സമ്മാനിച്ചിരിക്കുന്നു ‘രഞ്ജിനി ഹരിദാസ്‘!.
കറുത്തമുടിയുള്ള സുന്ദരിയായ പ്രശസ്ത ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പുതിയ കാമുകി. ഗോസിപ്പുകള്‍ നിറയുന്നത് ലാറ്റിന്‍ അമേരിക്കന്‍ പത്രങ്ങളിലും സൈറ്റുകളിലുമാണ് . മറഡോണ തന്റെ ഗര്‍ഭിണിയായ കാമുകി വെറോണിക്കയുമായി അകന്നു എന്നും പത്രങ്ങള്‍ എഴുതിപിടിപ്പിക്കുന്നു.
“മറഡോണ വിത്ത് ന്യു ലവ്“എന്നാണ് ഒരു പത്രം നല്കിയ തലക്കെട്ട് കണ്ണൂരില്‍ ജുവലറി ഉദ്ഘാടനത്തിന് വന്ന മറഡോണയുടെ പിറന്നാള്‍ ആഘോഷവും പത്രങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നു അതേസമയം തന്നെ ചേര്‍ത്ത് ഗോസിപ്പ് വന്നത് മറഡോണയുടെ ഗതികേട് എന്ന് രഞ്ജിനിയും പ്രതികരിച്ചു.തന്നെ കുറിച്ച് വന്ന ഗോസിപ്പുകളുടെ കൂട്ടത്തില്‍ ഒന്നുകൂടിയായെ താന്‍ കണക്കാക്കുന്നുള്ളെന്നും രഞ്ജിനി പറഞ്ഞു.