മയക്കുമരുന്ന് വിവാദം: 10 ലക്ഷത്തിന്റെ അവാര്‍ഡ് വേണ്ടെന്ന് വച്ച് വിജേന്ദര്‍

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (12:39 IST)
PRO
ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് അവാര്‍ഡ് ചടങ്ങില്‍ നിന്നും പിന്‍‌മാറി. കായികമന്ത്രാലയത്തിന്റെ 10 ലക്ഷം രൂപയുടെ അവാര്‍ഡ് സമ്മാനം സ്വീകരിക്കുന്നതില്‍നിന്നുമാണ് വിജേന്ദര്‍ പിന്മാറിയത്.

വിജേന്ദറിന്റെ കുടുംബത്തില്‍ നിന്നുള്ളവരും ആരും തന്നെ അവാര്‍ഡ് ഏറ്റുവാങ്ങാനായി എത്തിയില്ല. ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് പന്ത്രണ്ടു തവണ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് ആരോപിച്ചിരുന്നു. അനൂപ് സിംഗ് കഹ്ലോണ്‍ അടക്കമുള്ള മയക്കുമരുന്നു കടത്തുകാരില്‍നിന്നാണ് ഇതു വാങ്ങിയതെന്നും അവര്‍ സ്ഥിരികരിച്ചിരുന്നു.

30 കോടി രൂപ വിലവരുന്ന 26 കിലോഗ്രാം ഹെറോയിന്‍ കഹ്ലോണീന്റെ ഫ്ലാറ്റിന് സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റിനു സമീപത്തുനിന്നു വിജേന്ദറിന്റെ ഭാര്യയുടെ വാഹനം കണ്ടതിനേത്തുടര്‍ന്ന്‌ സംഭവത്തില്‍ വിജേന്ദറിനും പങ്കുണ്ടെന്ന സംശയം ഉയരുകയായിരുന്നു.