ബ്ലേഡ് റണ്ണറുടെ കാമുകിയുടെ കൊല: ചിത്രങ്ങള്‍ പുറത്തുവിട്ടു

ശനി, 1 ജൂണ്‍ 2013 (11:23 IST)
PRO
PRO
പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്റ്റോറിയസിന്റെ കാമുകി റീവ സ്റ്റീന്‍കാം‌പ്കൊല്ലപ്പെട്ട വീട്ടിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌കൈ ന്യൂസാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതിക്രമിച്ചുകയറിയ ആരോ ആണെന്നു തെറ്റിദ്ധരിച്ചാണ് താന്‍ റീവയെ വെടിവെച്ചതെന്ന് പിസ്റ്റോറിയസ് മൊഴിനല്‍കിയിരുന്നത്.

പിസ്റ്റോറിയസും കാമുകിയും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ പിസ്റ്റോറിയസ്, റീവയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. രക്തം തളം കെട്ടികിടക്കുന്ന കുളിമുറിയും, ചോരക്കറയുള്ള തറയും ഗോവണിയും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സ്‌കൈ ന്യൂസ് പുറത്തുവിട്ടത്.

കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണ് കൊല നടന്നത്. റീവ സ്‌റ്റീന്‍കാംപ്‌ എന്ന മോഡലാണ് വെടിയേറ്റ്‌ മരിച്ചത്‌. റീവയുടെ തലയിലും കൈയിലുമാണ്‌ വെടിയേറ്റിരുന്നത്‌.

വെബ്ദുനിയ വായിക്കുക