ബ്രസീല്‍ റീലോഡഡ്!

തിങ്കള്‍, 8 ഏപ്രില്‍ 2013 (10:45 IST)
PRO
PRO
ആരാധകര്‍ക്ക് മനംനിറഞ്ഞു, അതെ ബ്രസീലിന് ഒടുവില്‍ തകര്‍പ്പന്‍ ജയം. ബൊളീവിയയ്ക്ക് എതിരെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കായിരുന്നു മുന്‍ലോകചാമ്പ്യന്മാരുടെ ജയം. കോച്ച് ലൂയി ഫെലിപ് സ്കൊളാരി ചുമതലയേറ്റശേഷം മഞ്ഞപ്പടയുടെ ആദ്യജയം കൂടിയാണിത്.

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെയും (30, 43), ലിയാന്‍ഡ്രോ ഡാമിയാവോയുടെയും(മൂന്ന്, 90) ഇരട്ട ഗോളുകളായിരുന്നു മഞ്ഞപ്പടയുടെ കരുത്ത്. റൊണാള്‍ഡീന്യോയുടെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇതില്‍ മൂന്നു ഗോളുകളും പിറന്നത്.

ഫെബ്രവരിയില്‍ ബൊളീവിയന്‍ ടീം സാന്‍ഹോസും ബ്രസീല്‍ ടീം കൊറിന്ത്യന്‍സുമായി നടന്ന കോപ്പാ ലിബര്‍ട്ടാഡോറസ് മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 14-കാരന്റെ കുടംബത്തിനുള്ള ധനശേഖരണാര്‍ഥമായിരുന്നു മത്സരം.

വെബ്ദുനിയ വായിക്കുക