ബെക്കാമിന്‍റെ ശരീരത്തില്‍ യേശു !

ബുധന്‍, 13 ജനുവരി 2010 (10:57 IST)
PRO
ടാറ്റു കൊണ്ട് ശരീരം നിറയ്ക്കുന്ന ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്‍റെ ശരീരത്തില്‍ ഒരു വിശിഷ്ടാതിഥി കൂടി. സാക്ഷാല്‍ യേശു ദേവന്‍റെ ചിത്രമാണ് ബെക്കാം ശരീരത്തില്‍ പതിച്ചിരിക്കുന്നത്. വായ്പാ അടിസ്ഥാനത്തില്‍ എ സി മിലാനില്‍ കളിക്കുന്ന ബെക്കാം യുവന്‍റസിനെതിരായ മത്സരത്തിലെ വിജയത്തിനുശേഷം ജഴ്സി ഊരിയപ്പോഴാണ് യേശു പുറത്തായത്.

ഇടുപ്പിന് തൊട്ടു മുകളിലായി വലതു വശത്താണ് ബെക്കാം യേശുവിന്‍റെ ടാറ്റു പതിച്ചിരിക്കുന്നത്. ശരീരം മൊത്തം ടാറ്റു കൊണ്ട് നിറച്ചിട്ടുള്ള ബെക്കാമിന്‍റെ ഇടതു കൈയ്യില്‍ ഹിന്ദിയിലൊരു ടാറ്റുവുമുണ്ട്. സ്വന്തം ഭാര്യ വിക്ടോറിയയുടേത്.

1999ല്‍ ആദ്യ കുട്ടി ജനിച്ചപ്പോഴാണ് ബെക്കാമിന്‍റെ ടാറ്റു ഭ്രമം തുടങ്ങിയത്. അന്ന് കഴുത്തിന്‍റെ പിന്‍ഭാഗത്ത് മകള്‍ ബ്രൂക്‍ലിന്‍റെ പേര് ടാറ്റു പതിച്ചാണ് ബെക്കാം ശരീരം മറ്റൊരു പരസ്യബോര്‍ഡാക്കിയത്. എന്തായാലും ശരീരത്തിലെ യേശു ബെക്കാമിനെ ലോകകപ്പ് ടീമിലിടം നേടാന്‍ സഹായിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

വെബ്ദുനിയ വായിക്കുക