ബൂട്ടിയയൂടെ ടൂര്‍ണമെന്റ് കൊച്ചിയിലും; പാരിതോഷികം 20 ലക്ഷം

ശനി, 16 ഫെബ്രുവരി 2013 (16:47 IST)
PRO
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചുംങ് ബൂട്ടിയ കൊച്ചിയുള്‍പ്പെടെ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. 20 ലക്ഷം രൂപ പാരിതോഷികവും നല്‍കും. ചാംപ്യന്മാര്‍ക്ക് 10 ലക്ഷവും റണ്ണേഴ്സ് അപ്പിന് അഞ്ചു ലക്ഷവും സെമിഫൈനലില്‍ തോല്‍ക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയും സമ്മാനം ലഭിക്കുമെന്നും ബൂട്ടിയ അറിയിച്ചു.

ബൂട്ടിയയുടെ ബൈച്ചുങ് ബൂട്ടിയ ഫുട്ബോള്‍ സ്കൂള്‍, ഒരു റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് സംഘാടനം. ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ടൂര്‍ണമെന്‍റ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബൂട്ടിയ അറിയിച്ചു.

കൊച്ചിക്കു പുറമെ, മുംബൈ, ന്യൂഡല്‍ഹി, കോല്‍ക്കത്ത, ബംഗളൂരു എന്നിവ മറ്റു നഗരങ്ങള്‍. അഞ്ചു നഗരങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍നിന്ന് 80 കോളെജുകളെയാണ് ടൂര്‍ണമെന്‍റിലേക്കു തെരഞ്ഞെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക