ഫ്രഞ്ചു താരം കാമില്ലാ പിന്നിനെ മറികടന്ന് അമേരിക്കന്‍ താരം വീനസ് വില്യംസ് ബാങ്കോക്ക് ഓപ്പണ്‍ ടെന്നീസ് സെമിയിലെത്തി. ആറു തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ വീനസ് 6-1, 6-1 എന്ന സ്കോറിനു നിസ്സാരമാക്കിയാണ് എതിരാളിയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി അറാം ക്വാര്‍ട്ടര്‍ ഫൈനലാണ് വീനസ് ജയിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ അധികം കഷ്ടപ്പെടാതെ തന്നെ എതിരാളിയെ കീഴടക്കാന്‍ വീവസിനായി. സെമിയില്‍ ഇറ്റാലിയന്‍ താരം ഫ്ലാവിയാ പെന്നെറ്റാണ് അമേരിക്കന്‍ താരത്തിനെതിരാളിയാകുന്നത്. ഇറ്റാലിയന്‍ താരം 3-6, 6-4 , 6-2 നു ഇസ്രായേലിന്‍റെ ഷഹര്‍ പീറിനെ പരാജയപ്പെടുത്തി.
രണ്ടാഴ്ച മുമ്പ് സോളില്‍ നടന്ന കൊറിയന്‍ ഓപ്പണിലും വീനസും പെന്നെറ്റും ഏറ്റുമുട്ടിയിരുന്നു. നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ വാനിയാ കിംഗ് രണ്ടാം റൌണ്ട് പോരാട്ടത്തില്‍ വിജയം നേടി. സ്ലോവാക്യയുടെ ഡൊമിനിക്കാ സിബുള്‍ക്കോവയെ 6-7, 7-6 നു പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ വാനിയാ കിംഗിന് എതിരാളി ചൈനയുടെ യാന്‍ സിയാണ്.
മൂന്നാം സീഡ് സെര്‍ബിയന്‍ താരം ജലനാ ജാങ്കോവിക്കിനെ ഒന്നാം റൌണ്ടില്‍ പരാജയപ്പെടുത്തി അട്ടിമറി സൃഷ്ടിച്ച ചൈനയുടെ യാന്‍ സി രണ്ടാം റൌണ്ടില്‍ പരാജയപ്പെടുത്തിയത് റഷ്യന്‍ താരം ഓള്‍ഗാ പച്ചുക്കോവയെയാണ്. രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ട് താരം ഊര്‍സുല റാഡ്‌വാന്‍ക ചാന്‍ യുംഗ് ജാനെ നേരിടും.