ഫോര്‍മുലാ വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രീ: ലൂയിസ് ഹാമിള്‍ട്ടന് കിരീടം
ചൊവ്വ, 30 ജൂലൈ 2013 (17:34 IST)
PRO
PRO
ഫോര്‍മുലാ വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടന് കിരീടം. മെഴ്‌സിഡസിന്റെ ഡ്രൈവറാണ് ലൂയിസ് ഹാമിള്‍ട്ടന്‍. 70 ലാപ്പ് നീണ്ട് പോരാട്ടം ഒരു മണിക്കൂര്‍ 42 മിനിറ്റ് 29 സെക്കന്‍ഡിലാണ് ഹാമിള്‍ട്ടന്‍ ഫിനിഷ് ചെയ്തത്.
ലോട്ടസിന്റെ കി റെയ്‌ക്കോണെ രണ്ടാം സ്ഥാനത്തും നിലവിലെ ലോക ചാമ്പ്യന്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിനെ മൂന്നാം സ്ഥാനത്തും പിന്തള്ളിയാണ് ഹാമിള്‍ട്ടന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ബുദ്ധാപെസ്റ്റില്‍ പോള്‍ പൊസിഷനില്‍ തുടങ്ങിയ ഹാമില്‍ട്ടണ്‍ 11 സെക്കന്റ് വ്യത്യാസത്തിലാണ് റെയ്‌ക്കോണിനെ മറിക്കടന്നത്.
ഹാമില്‍ട്ടണിന്റെ കരിയറിലെ ഇരുപ്പത്തിരണ്ടാമത്തെ ജയവും മെഴ്‌സിഡസിന്റെ ഈ സീസണിലെ മൂന്നാംവിജയവുമായിരുന്നു ഇത്. കിരീട പോരാട്ടത്തില്‍ 124 പോയിന്റുമായി ഹാമിള്‍ട്ടന്‍ നലാമത്താണ്. 172 പോയിന്റുള്ള വെറ്റലാണ് ഒന്നാം സ്ഥാനത്ത്.